പ്രീമിയം ലൊക്കേഷനായ ടെക്നോപാർക്ക് ഫേസ് 4 നു സമീപം അണ്ടൂർക്കോണം കുന്നുംപുറത്ത് 16 പ്ലോട്ടുകൾ വില്പനയ്ക്ക്. ബസ് റൂട്ടിൽ നിന്നും 300 മീറ്റർ മാത്രം അകലത്തിൽ വില്ല കമ്മ്യൂണിറ്റിയാൽ ചുറ്റപ്പെട്ട ശാന്ത സുന്ദരമായ നിരപ്പായ പ്രദേശത്താണ് പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്.
വില്പന വില: 5 lakhs/cent (Slightly Negotiable)
ഒരേക്കറോളം (98 cent) വരുന്ന ഭൂമിയെ 4.6 സെന്റ് മുതൽ 5.75 സെന്റ് വരെയുള്ള 16 പ്ലോട്ടുകളായി തിരിച്ചാണ് വില്പനയ്ക്കൊരുക്കിയിട്ടുള്ളത്. ഒറ്റ പ്ലോട്ടുകളായോ കൂടുതൽ സ്ഥലം വേണമെന്നുള്ളവർക്ക് ഒരുമിച്ചു ചേർത്തോ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.
എല്ലാ പ്ലോട്ടിലേക്കും ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് പോകാനാകുന്ന രീതിയിൽ 5 മീറ്റർ വീതിയുള്ള ടാറിട്ട റോഡ് ഒരുക്കിയിട്ടുണ്ട്.
ഓരോ പ്ലോട്ടിനും വൈദ്യുതി കണക്ഷനും പഞ്ചായത്ത് വാട്ടർ കണക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ മൂന്നിടങ്ങളിലായി മഴ വെള്ള സംഭരണിയും നൽകിയിട്ടുണ്ട്.
പ്ലോട്ടുകൾക്ക് ചുറ്റുമായി ഉറപ്പോടു കൂടിയ റീടെയ്നിങ് വാളും നിർമിച്ചിട്ടുണ്ട്.