ഓപ്പൺ ഫ്ലോർ പ്ലാനിൽ ചെയ്ത ഡൈനിങ് ഏരിയക്കും അടുക്കളയ്ക്കും സമീപത്തായി ഒരുക്കിയ ഫ്രഞ്ച് ഡോറിന് പ്രീമിയം ലുക്കിലുള്ള കർട്ടനാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഇളം നിറമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ മെറ്റീരിയൽ വേണമെന്നതായിരുന്നു ക്ലയന്റിന്റെ ആവശ്യം. അതിനാൽ തന്നെ പ്രീമിയം ബ്രാൻഡായ ഡെക്കോറിയത്തിന്റെ ഗ്രേ ഷെയ്ഡിലുള്ള ഫാബ്രിക് ഞങ്ങൾ തിരഞ്ഞെടുത്തു. ഒപ്പം സുതാര്യമായ അകത്തുള്ള ലെയറിനും (Sheer) ഞങ്ങൾ മികച്ച ക്വാളിറ്റിയിലുള്ള വൈറ്റ് മെറ്റീരിയൽ നൽകി. വീടിനുള്ളിലേക്ക് വെളിച്ചം കടത്തിവിടുന്ന, എന്നാൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് ഞങ്ങൾ കർട്ടൻ ഒരുക്കിയത്.
വുഡൻ-വൈറ്റ് കോമ്പിനേഷനിൽ ട്രെഡിഷണൽ തീമിലൊരുക്കിയ റൂമിന്റെ അകത്തളത്തിന് ചേരുന്ന രീതിയിൽ തന്നെ ബ്ലൈൻഡ്‌സ് വേണമെന്നതിനാൽ അതേ കളർ കോമ്പിനേഷനിലുള്ള NL ബ്രാൻഡിന്റെ ബ്ലൈൻഡ്‌സാണ് ഞങ്ങൾ ഇവിടേക്ക് തിരഞ്ഞെടുത്തത്.
കുട്ടികൾക്ക് പ്രിയങ്കരമാകുന്ന തീമിലൊരുക്കിയ റൂമിന് അനുയോജ്യമായ രീതിയിൽ തന്നെ ബ്ലൈൻഡ്സും നൽകണമല്ലോ. ഇതിനായി ഏറ്റവും നല്ല ഓപ്ഷനായ ഫോട്ടോ പ്രിന്റഡ് ബ്ലൈൻഡ്സാണ് ഞങ്ങൾ നിർദ്ദേശിച്ചത്. ഞങ്ങളുടെ മുൻപ് ചെയ്ത വർക്കുകൾ കണ്ട് ക്ലയന്റിന് ഇഷ്ടമായതിനാൽ അദ്ദേഹത്തിന്റെ മകളുടെ ചിത്രം പ്രിന്റ് ചെയ്ത ബ്ലൈൻഡ്സ് തന്നെ ഞങ്ങൾ റൂമിൽ ചെയ്തു നൽകി.
ഡാർക്ക് ഷെയ്ഡുകൾ താല്പര്യമുള്ള മകന് സ്‌പോർട്ടി തീമിലാണ് റൂം ഒരുക്കിയത്. ഇതിന് ഇണങ്ങും വിധത്തിൽ ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനിലുള്ള സീബ്രാ ബ്ലൈൻഡ്‌സാണ് ഞങ്ങൾ നൽകിയത്.
വീട്ടിലെ മാസ്റ്റർ ബെഡ്റൂം ഗംഭീരമായിരിക്കണം എന്ന ആഗ്രഹത്തിന്റെ ഭാഗമായി മുറിയിലെ കർട്ടനുകളും ബ്ലൈൻഡ്‌സും അത്തരത്തിൽ പോഷ് ലുക്ക് നൽകുന്നവയായിരിക്കണമെന്ന് ക്ലയന്റിന് നിർബന്ധമുണ്ടായിരുന്നു.
കട്ടിലിന്റെ ഹെഡ്ബോർഡിൽ നൽകിയിട്ടുള്ള ഡിസൈന് ഇണങ്ങും വിധത്തിൽ പുറകിലുള്ള ജനാലയ്ക്ക് വൈറ്റ് & സിൽവർ കോമ്പിനേഷനിലാണ് ബ്ലൈൻഡ്‌സ് നൽകിയിട്ടുള്ളത്.
ഫ്രഞ്ച് ഡോറിൽ നൽകിയ കർട്ടൻ അനുകരിച്ചു കൊണ്ട് അതേ ഡിസൈനിലും നിറത്തിലുമാണ് മാസ്റ്റർ ബെഡ്‌റൂമിലേക്കുള്ള കർട്ടനും ഒരുക്കിയിട്ടുള്ളത്.
ലിവിങ് ഏരിയയുടെ തീമും സോഫയുടെ നിറവുമെല്ലാം വൈറ്റ് ആയതിനാൽ തന്നെ മുറിയെ കൂടുതൽ മനോഹരമാക്കുന്ന രീതിയിൽ വൈറ്റ് & ഗ്രേ കോമ്പിനേഷനിലുള്ള സീബ്രാ ബ്ലൈൻഡ്‌സാണ് ഞങ്ങൾ നൽകിയത്.