ക്ലാസിക് കർട്ടൻസ് & ബ്ലൈൻഡ്‌സ്
പോത്തൻകോട്,
തിരുവനന്തപുരം
7 വർഷമായി തിരുവനന്തപുരം ആസ്ഥാനമാക്കി എല്ലാത്തരം ഓഫീസുകൾക്കും വീടുകൾക്കും ഒരുപോലെ മികച്ച കർട്ടൻ-ബ്ലൈൻഡ്‌സ് സൊല്യൂഷനുകൾ തയ്യാറാക്കി നൽകുന്ന സ്ഥാപനം.
വെളിച്ചം നൽകാൻ ഷീർ കർട്ടനുകൾ..! സ്വകാര്യതയ്ക്കായ് റോമൻ, ഫോക്സ് വുഡ് ബ്ലൈൻഡ്സ്..!
Published on: November 2023

ഓപ്പൺ ഫ്ലോർ പ്ലാനിലൊരുക്കിയ ഇന്റീരിയറിന് ഇണങ്ങും വിധത്തിൽ ആർക്കിടെക്ട് നൽകിയ ഡിസൈനിലും നിറത്തിലും ചെയ്തു നൽകിയ വർക്കാണിത്. ലിവിങ്, ഡൈനിങ് ഏരിയകളുടെ മാറ്റ് കൂട്ടുന്ന രീതിയിൽ 2 ലെയറുകളിലായാണ് ഇവിടെ ബ്ലൈൻഡ്‌സ് ചെയ്തിട്ടുള്ളത്. ആദ്യത്തെ ലെയറിൽ സുതാര്യമായ ഷിയർ കർട്ടനുകളും പുറമേയുള്ള ലെയറിൽ റോമൻ ബ്ലൈൻഡ്സുമാണ്  നൽകിയിട്ടുള്ളത്.

സോഫയ്ക്കും ബ്ലൈൻഡ്‌സിനും ഒരു പോലെ ഉപയോഗിക്കാനാകുന്ന Dior ബ്രാൻഡിന്റെ ബ്രൗൺ ഷെയ്ഡിലുള്ള മെറ്റീരിയലാണ്  ഞങ്ങൾ റോമൻ ബ്ലൈൻഡ്‌സിനായി തിരഞ്ഞെടുത്തത്. ഒപ്പം ഇതേ ബ്രാൻഡിന്റെ തന്നെ വളരെ സുതാര്യമായ മെറ്റീരിയൽ ഷിയർ (Sheer)  ലെയറിനായും ഉപയോഗിച്ചു.

വ്യത്യസ്ത ഡിസൈനുകളിൽ കൃത്യതയോടെയുള്ള കർട്ടൻ സ്റ്റിച്ചിങ്

വീടിനുള്ളിൽ പരമാവധി വെളിച്ചം കയറുന്നതിനായി ധാരാളം ജനാലകൾ നൽകിയാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ വീടിന്റെ എൻട്രൻസ് ഏരിയയിൽ മാത്രം റോമൻ ബ്ലൈൻഡ്സ്‌ നൽകി മറ്റ് ഏരിയകളിലെല്ലാം പ്രകാശം അകത്തേക്ക് കയറുന്ന വിധത്തിൽ പ്ലീറ്റഡ് ആയിട്ടുള്ള ഷിയർ ലെയർ ആണ് നൽകിയത്.

ആർക്കിടെക്ട് നൽകിയ ഡിസൈൻ പ്രകാരമുള്ള മോഡലുകളിൽ വളരെ കൃത്യതയോട് കൂടിയാണ് ഞങ്ങൾ കർട്ടനുകൾ തയ്ച്ചെടുത്തത്.

വളരെ എളുപ്പത്തിൽ നീക്കാനാകുന്ന പവർ ട്രാക്ക് ചാനലാണ് ഞങ്ങൾ കർട്ടനുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്.

ഹൊറിസൊന്റൽ (Horizontal) ജനാലയ്ക്കായൊരുക്കിയ ബ്ലൈൻഡ്സ്

കട്ടിലിന്റെ ഹെഡ്ബോർഡിനു മുകളിൽ തിരശ്ചീനമായി നൽകിയിരിക്കുന്ന ജനാലയ്ക്കായി ഷിയർ ലെയറും റോമൻ ബ്ലൈൻഡ്‌സും ചേരുന്ന ഡബിൾ ലെയർ ബ്ലൈൻഡ്സാണ് ഒരുക്കിയത്.

ഗോൾഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ഫൈബർ ബ്ലൈൻഡ്‌സ്

അടുക്കളയിലേക്ക് ഗോൾഡ് & വൈറ്റ് കോമ്പിനേഷനിലുള്ള ഫോക്സ് വുഡ് (Faux Wood) ഫൈബർ ബ്ലൈൻഡ്സാണ് നൽകിയിട്ടുള്ളത്. വെളിച്ചം വേണ്ടതിനനുസരിച്ചോ മൊത്തത്തിൽ മുകളിലേക്കുയർത്തിയോ ഈ ബ്ലൈൻഡ്‌സ് അഡ്ജസ്റ്റ് ചെയ്യാം.