ക്ലാസിക് കർട്ടൻസ് & ബ്ലൈൻഡ്‌സ്
പോത്തൻകോട്,
തിരുവനന്തപുരം
7 വർഷമായി തിരുവനന്തപുരം ആസ്ഥാനമാക്കി എല്ലാത്തരം ഓഫീസുകൾക്കും വീടുകൾക്കും ഒരുപോലെ മികച്ച കർട്ടൻ-ബ്ലൈൻഡ്‌സ് സൊല്യൂഷനുകൾ തയ്യാറാക്കി നൽകുന്ന സ്ഥാപനം.
ലിവിങ്, ബെഡ് റൂമുകളിലേക്കായി ഐവറി ഷെയ്ഡിൽ ഒരുക്കിയ പ്രീമിയം കർട്ടനുകളും ബ്ലൈൻഡ്‌സും
Published on: November 2023

തേക്കടയിലുള്ള എൻആർഐ ക്ലയന്റിന്റെ വീടിനായി ഫാമിലി, ഫോർമൽ ലിവിങ് റൂമികളിലേക്കും ബെഡ് റൂമുകളിലേക്കും ഉൾപ്പെടെ ഞങ്ങൾ പൂർത്തിയാക്കിയ വർക്ക്. വീടിന്റെ ഇന്റീരിയറിന് ചേരും വിധം ക്രീം ഷെയ്ഡിലുള്ള ബ്ലൈൻഡ്‌സും കർട്ടനും ആണ് ഞങ്ങൾ ഇവിടേക്ക് തിരഞ്ഞെടുത്തത്.

NL ബ്രാൻഡിന്റെ ക്രീം കളർ സീബ്രാ ബ്ലൈൻഡ്‌സ് ഉപയോഗിച്ചാണ് ഞങ്ങൾ ഫോർമൽ, ഫാമിലി ലിവിങ് റൂമുകൾ മനോഹരമാക്കിയിരിക്കുന്നത്.

ക്ലാസ്സി ഡബിൾ ലെയർ കർട്ടൻ

പ്രീമിയം ലുക്ക്‌ നൽകുന്ന ഡബിൾ ലെയർ കർട്ടനാണ് ഞങ്ങൾ ബെഡ്റൂമിലേക്ക് നിർദ്ദേശിച്ചത്. സ്റ്റീൽ മെറ്റീരിയലിലുള്ള ഐലറ്റ് (Eyelet- കർട്ടൻ റിങ്സ്) ആണ് ഞങ്ങൾ കർട്ടനായി തിരഞ്ഞെടുത്തത്. സ്റ്റെയിൻലെസ് സ്റ്റീൽ ഐലറ്റ് ആയതിനാൽ തന്നെ ഇവ കർട്ടനിൽ നിന്ന് വിട്ടു പോകുകയോ തുരുമ്പെടുക്കുകയോ ചെയ്യാതെ ദീർഘനാൾ നില നിൽക്കുന്നു.

ട്രാൻസ്‌പരന്റ് ആയ ഷിഫോൺ മെറ്റീരിയൽ പ്ലീറ്റഡ് രീതിയിൽ നൽകി അകത്തുള്ള ലെയറും (Sheer)  കട്ടിയുള്ള പോളിയെസ്റ്റർ ഫാബ്രിക് ഉപയോഗിച്ച് പുറത്തെ ലെയറും ഞങ്ങൾ ഡിസൈൻ ചെയ്തു നൽകി. 7 അടി വീതിയും 9 അടി നീളവുമുള്ള ഏരിയയിലാണ് കർട്ടൻ തയാറാക്കിയിരിക്കുന്നത്.

ഉപയോഗിച്ച മെറ്റീരിയലുകൾ

മെയിൻ ലെയർ: മഹാവീർ ബ്രാൻഡിന്റെ വൺ പ്ലസ് ക്രീം കളർ ഷെയ്ഡ്.

ട്രാൻസ്പരെന്റ് ലെയർ: മഹാവീറിന്റെ ഗ്ലോസ്റ്റർ (Gloster) ഷിയർ (Sheer) മെറ്റീരിയൽ.

ഒരു വർഷത്തെ പ്രൊഡക്റ്റ് വാറന്റിയോടും 5 വർഷത്തെ സർവീസ് വാറന്റിയോടും കൂടിയാണ് ഞങ്ങൾ ഈ വർക്ക്‌ ചെയ്തു നൽകിയിട്ടുള്ളത്.