കൺടെമ്പററി- കൊളോണിയൽ ശൈലിയിൽ തീർത്ത വീടിന്റെ ഇന്റീരിയർ, എലവേഷൻ ഏരിയകളിലായി ഒരേ വിഷ്വൽ തീമിൽ ചെയ്തു നൽകിയ മെറ്റൽ വർക്കുകളാണിത്.
ആർക്കിടെക്ട് നൽകിയ 3D ഡിസൈനുകളോട് പൊരുത്തപ്പെടുന്ന രീതിയിൽ CNC കട്ടിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് എക്സ്റ്റീരിയറിൽ ചെയ്തിട്ടുള്ള മെറ്റൽ സ്‌ക്രീൻ പാനലാണ് ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണീയത.
വീടിന്റെ ഡബിൾ-ഹൈറ്റ് ഏരിയയ്ക്ക് പുറത്ത് ചെയ്തിരിക്കുന്ന സ്ക്രീൻ പാനലിന് JSW ബ്രാൻഡിന്റെ 2 MM കനമുള്ള ഉയർന്ന നിലവാരമുള്ള GI ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആകർഷണീയതയോടൊപ്പം വീടിനുള്ളിലെ സ്വകാര്യത വർദ്ധിപ്പിക്കുന്ന ഘടകമായും ഇത് നിലനിൽക്കുന്നു.
വീടിന്റെ മുൻവശത്തായി നൽകിയിട്ടുള്ള ഫോൾഡിങ്-സ്ലൈഡിങ് സൗകര്യങ്ങളുള്ള ഗേറ്റ്, കാർ പാർക്കിങ് ഏരിയയിലേക്ക് എളുപ്പത്തിൽ കയറാനാകുന്ന വിധം ഇടതു വശത്തായി നൽകിയിരിക്കുന്ന സ്ലൈഡിങ് ഗേറ്റ് എന്നിങ്ങനെ L ഷെയ്പിലുള്ള പ്രോപ്പർട്ടിയിലേക്ക് സൗകര്യപ്രദമായി പ്രവേശിക്കുന്നതിന് രണ്ട് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
എലവേഷനിലെ ആർക്കിടെക്ചറൽ ഡിസൈനിണങ്ങും വിധമാണ് ഗേറ്റുകളും രൂപകല്പന ചെയ്തിട്ടുള്ളത്.
ഫസ്റ്റ് ഫ്ലോറിൽ നിന്ന് ടെറസിലേക്ക് കയറുന്നതിനായി ഒരുക്കിയ ഔട്ട്‌സൈഡ് സ്റ്റെയർകെയ്സ്. ട്രെസ്സ് റൂഫിങ്ങിനും ചുമരിൽ നൽകിയിട്ടുള്ള വെർട്ടിക്കൽ പർഗോളകൾക്കും അനുയോജ്യമായ ഡിസൈനിൽ വളരെ മനോഹരമായും ഉറപ്പോടു കൂടിയുമാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്.
സ്റ്റീൽ സ്‌ട്രക്ചറിൽ ചെയ്ത ഫ്രെയിമിനു മുകളിലായി വളരെ ഭംഗിയുള്ള സെറാമിക് ടൈൽ വിരിച്ച് ഒരുക്കിയിരിക്കുന്ന സ്ലോപ് റൂഫുകൾ ക്രിയേറ്റീവ് മെറ്റൽ ഫാബ്രിക്കേഷന്റെ മറ്റൊരു മികച്ച വർക്കാണ്.
ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്ന ലേസർ കട്ട് മെറ്റാലിക് ഡെക്കറേറ്റീവ് ഹാൻഡ്‌റെയിലാണ് സ്റ്റെയർകെയ്സിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസൈൻ യൂണിഫോമിറ്റി കൊണ്ടുവരുന്ന വിധം എലെവേഷൻ ഡിസൈനോട് പൊരുത്തപ്പെടുന്ന രീതിയിൽ ലീഫ് പാറ്റേണിലാണ് ഹാൻഡ്റെയിലും ഒരുക്കിയിട്ടുള്ളത്.
സ്റ്റെയർകെയ്‌സ് ഡിസൈന് അനുയോജ്യമായ രീതിയിലുള്ള വുഡൻ ഫ്രയിമാണ് മുകളിൽ നൽകിയിട്ടുള്ളത്.
ഗ്രേ ഷെയ്ഡിലുള്ള GI ട്യൂബുകളുപയോഗിച്ച് ലൂവേഴ്സ് പാറ്റേണിലാണ് കാർപോർച്ച് ഒരുക്കിയിരിക്കുന്നത്. ഫ്രെയിമിനു മുകളിലായി പെർഫൊറേറ്റഡ് ഷീറ്റും അതിനു മുകളിലായി 4 MM ന്റെ പോളി കാർബണേറ്റ് ഷീറ്റും നൽകി റൂഫിങ്ങും വെള്ളം കൃത്യമായി താഴേക്ക് പോകുന്നതിനായി മഴവെള്ളപാത്തിയും ഭംഗിയായി നൽകിയിട്ടുണ്ട്.