തിരുവനന്തപുരം അണ്ടൂർക്കോണത്തുള്ള 'ഒമാൻ വൈറ്റ് ഹൗസ്' എന്ന ആഡംബര ഭവനത്തിൽ ചെയ്ത ലക്ഷ്വറി സീലിങ് വർക്കാണിത്. സീലിങ്ങിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഗുണമേന്മയുള്ള തേക്കിൻ തടിയിലും നിരപ്പായ ഭാഗങ്ങൾ വെനീറിലുമാണ് ചെയ്തിരിക്കുന്നത്.
ആഡംബര ഷാൻഡ്ലിയർ ലൈറ്റ് നൽകി അലങ്കരിച്ചിരിക്കുന്ന മധ്യ ഭാഗത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് (POP) ആണ് ഉപയോഗിച്ചിരിക്കുന്നത്. CNC യുടെ സഹായം കൂടാതെ തന്നെ വളരെ വിദഗ്ദ്ധവും മനോഹരവുമായി ചെയ്തിരിക്കുന്ന കൊത്തുപണികൾ സീലിങ്ങിനെ വേറിട്ടതാക്കുന്നു. ലൈറ്റുകൾക്കും ഫാനുകൾക്കും വേണ്ട സൗകര്യങ്ങൾ നൽകിക്കൊണ്ട് കൃത്യമായ രീതിയിലാണ് സീലിങ് നിർമിച്ചിരിക്കുന്നത്.