പുതുതായി നിർമാണം പൂർത്തിയാക്കിയ മോഡേൺ സ്റ്റൈൽ വീടിന്റെ ഇന്റീരിയറിനായി തടി, മൾട്ടിവുഡ് തുടങ്ങിയവ ഉപയോഗിച്ച് ചെയ്ത കാർപെന്ററി വർക്കുകൾ.
ക്ലയന്റിന്റെ ആവശ്യപ്രകാരം സ്റ്റീൽ ഫ്രെയിമിനു മുകളിലായി തേക്ക് വുഡൻ പ്ലാങ്ക് നൽകിയാണ് സ്റ്റെയർ കെയ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെയറിൽ ഘടിപ്പിച്ചിരിക്കുന്ന സ്ക്രൂവോ ജോയിന്റുകളോ ഒന്നും പുറമേ കാണാനാകാത്ത രീതിയിൽ വളരെ ഫിനിഷിങ്ങോട് കൂടിയാണ് ഇതൊരുക്കിയിട്ടുള്ളത്.
ഭിത്തിയിൽ വുഡൻ ക്ലാഡിങ് നൽകി മനോഹരമാക്കിയ വാഷ് ഏരിയയുടെ ഏറ്റവും വലിയ ആകർഷണീയത പൂർണമായും തേക്കിൻ തടിയിൽ ചെയ്തെടുത്ത ഓവൽ ഷെയ്‌പിലുള്ള മിറർ ഫ്രെയിമാണ്.
സൈഡിലായി ലൂവേഴ്‌സും ഫ്ലോട്ടിങ് മോഡലിൽ സ്റ്റോറേജ് സൗകര്യവും നൽകി മൾട്ടിവുഡിൽ മനോഹരമായാണ് ടിവി യൂണിറ്റ് ഏരിയ ഒരുക്കിയിട്ടുള്ളത്.
ഫസ്റ്റ് ഫ്ലോർ ലിവിങ് റൂമിലെ ടിവി യൂണിറ്റ്, സ്റ്റോറേജ് ഏരിയ, വാൾ ഷെൽഫ് എന്നിവയെല്ലാം വൈറ്റ് തീമിൽ മൾട്ടിവുഡിലാണ് ചെയ്തിരിക്കുന്നത്.
വിശാലമായ ലിവിങ് ഏരിയയിൽ ഏറ്റവും അനുയോജ്യമായ ഇടത്തിൽ തന്നെ മൾട്ടിവുഡിൽ വർക്കിങ് സ്പേസ് /സ്റ്റഡി ഏരിയയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.