തേക്കടയിലുള്ള എൻആർഐ ക്ലയന്റിന് കസ്റ്റമൈസ്ഡായി ചെയ്ത ഫോർമൽ, ഫാമിലി, ഫസ്റ്റ് ഫ്ലോർ ലിവിങ് റൂമുകളിലേക്കായുള്ള സോഫാ സെറ്റുകളും കോട്ട് ഹെഡ്ബോർഡും അടങ്ങുന്ന വർക്കാണിത്.
ഫാമിലി ലിവിങ്ങിലേക്കായി വലിപ്പം കുറഞ്ഞ, എന്നാൽ കിടന്നുകൊണ്ട് ടിവി കാണുന്നതിന് സൗകര്യപ്രദമായ രീതിയിലുള്ള ഒരു സോഫാസെറ്റും അതിനോടിണങ്ങുന്ന ഒരു കോഫി ടേബിളും ഞങ്ങൾ ചെയ്തു നൽകി.
ഫോർമൽ ലിവിങ് ഡിസൈന് ഇണങ്ങുന്ന, മുറിയുടെ വലിപ്പത്തിനൊത്തുള്ള ഒരു സോഫാ സെറ്റ് എന്നതിനൊപ്പം ജനാലയ്ക്ക് തടസം വരരുതെന്ന നിർബന്ധവും ക്ലയന്റിനുണ്ടായിരുന്നു. ഇതിൻപ്രകാരം ഡാർക്ക് ഗ്രേയിഷ് ഷെയ്ഡിലുള്ള ഫോർമൽ സ്റ്റൈൽ സോഫാ സെറ്റ് ഞങ്ങൾ രൂപകല്പന ചെയ്തു. ഗ്ലാസിൽ രൂപകല്പന ചെയ്തിട്ടുള്ള കോർണർ ഏരിയയും കോഫി ടേബിളും സോഫയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.
ഫസ്റ്റ് ഫ്ലോറിലെ ലിവിങ് റൂമിലേക്കായി വലിപ്പം കുറഞ്ഞ ഒരു സോഫാ സെറ്റ് ആയിരുന്നു കസ്റ്റമർ ആവശ്യപ്പെട്ടത്. ഫോർമൽ ലിവിങ്ങിലെ ഡിസൈൻ അനുകരിച്ചു കൊണ്ടു 3 പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഒരു കോർണർ സോഫാ സെറ്റാണ് ഞങ്ങൾ ഇവിടെ ചെയ്തു നൽകിയത്. ലിവിങ് റൂമിലെ സ്റ്റോറേജ് ഏരിയ ഒഴിവാക്കിക്കൊണ്ട്, കൃത്യമായി അളവെടുത്ത് കസ്റ്റമൈസ്ഡ് സൈസിലാണ് ഞങ്ങൾ സോഫ രൂപകല്പന ചെയ്തത്.
ആർക്കിടെക്ട് വരച്ചു നൽകിയ ഡിസൈനുകൾക്കനുസൃതമായാണ് വീട്ടിലെ ഫർണിച്ചറുകളെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ സ്റ്റോറേജ് സൗകര്യങ്ങളും കബോർഡുകളും ഉൾപ്പെടെ ഡിസൈൻ ചെയ്ത കട്ടിലിനായി കുഷ്യൻ, അപ്ഹോൾസ്റ്റെറി വർക്കുകളാണ് ഞങ്ങൾ ചെയ്തു നൽകിയത്. കട്ടിലിന്റെ മൊത്തത്തിലുള്ള ഡിസൈന് ഇണങ്ങും വിധത്തിൽ റെക്റ്റാങ്കുലർ മോഡലിലാണ് കുഷ്യൻ നൽകിയിരിക്കുന്നത്.
ഫോം: സീറ്റിങ്ങിന് സ്പ്രിങ്ഫീൽ കമ്പനിയുടെ 50 ഡെൻസിറ്റിയിലുള്ള ഫോം.
അപ്ഹോൾസ്റ്റെറി: ഡയർ (Dior) ഫാബ്രിക് മെറ്റീരിയൽ.
സീറ്റിങ് ഫൌണ്ടേഷൻ: ഗുണനിലവാരമുള്ള സ്പ്രിങ്.
ഫ്രെയിം സ്ട്രക്ചർ: അകേഷ്യ & മറൈൻ പ്ലൈവുഡ്.
സോഫ ലെഗ്സ്: സ്ക്രാച്ച് റെസിസ്റ്റന്റ് ആയ ഫൈബർ ലെഗ്സ്.