ഹരിപ്രിയ റൂഫ് ടൈൽ വർക്‌സ്
തിരുവനന്തപുരം ജില്ലയിൽ അറ്റിങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങൾക്ക് 25 വർഷത്തിലധികം പ്രവൃത്തിപരിചയം ഉണ്ട്. എല്ലാ തരത്തിലുള്ള റൂഫിംഗ് ജോലികളും ഞങ്ങൾ ഏറ്റെടുത്തു ചെയ്യുന്നു. കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിരവധി ജോലികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നല്ല ഗുണമേന്മയോടെ ജോലി പൂർത്തിയാക്കുന്നതാണ് ഞങ്ങളുടെ പ്രത്യേകത. റൂഫിംഗ് ജോലികളോടൊപ്പം ഗേറ്റ്, ഗ്രിൽ, സ്റ്റീൽ ജോലികളും ഞങ്ങൾ ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി വിശ്വാസ്യതയുള്ള സേവനം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം.