ഫീനിക്സ് അസ്സോസിയേറ്റ്സ്
കഴക്കൂട്ടം,
തിരുവനന്തപുരം
തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിലെവിടെയും എല്ലാത്തരം പെയിന്റിങ് വർക്കുകളും വാട്ടർപ്രൂഫിങ് സൊല്യൂഷനുകളും ചെയ്തു നൽകുന്ന 17 വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്ഥാപനമാണ് ഫീനിക്സ് അസോസിയേറ്റ്സ്. ഒപ്പം ഏഷ്യൻ പെയിന്റ്സ്, ബെർജർ, ജോട്ടൺ, MRF എന്നീ മികച്ച ബ്രാൻഡുകളുടെ അംഗീകൃത പ്രൊജക്റ്റ്‌ ആപ്ലിക്കേറ്റർ (Authorized Project Applicator) ആയതിനാൽ കമ്പനി പ്രതിനിധികൾ ജോലിയുടെ വിവിധ ഘട്ടങ്ങളിൽ സൈറ്റ് ഓഡിറ്റിങ് (site auditing) നടത്തി നൽകുന്ന വാറന്റിയോടു കൂടിയാണ് ഞങ്ങൾ വർക്കുകൾ ചെയ്തു നൽകുന്നത്.
പോളിഷിങ് വർക്കിന്റെ പെർഫെക്ഷൻ
Published on: February 2024

തേക്കിൻ തടിയുടെ മനോഹാരിതയിൽ ഒരുക്കിയ രണ്ടാം നിലയിലെ സോപാനം.. വീടിന്റെ പ്രധാന ആകർഷണീയതയായ ഈ സോപാനം സിമെന്റ് ജാളികളാൽ തീർത്തതാണെന്നതാണ് വർക്കിന്റെ പ്രധാന പ്രത്യേകത.

ആകർഷണങ്ങൾ :
തേക്കിന്റെ ഫിനിഷിൽ ചെയ്ത സിമെന്റ് സോപാനം, സീലിങ്, ആന്റി സ്‌കിഡ് & സ്ക്രാച്ച് സ്റ്റെയർകെയ്സ് പോളിഷിങ്, കമ്പനി വാറന്റി
പൂർത്തിയായ തീയതി :
2023
സേവനങ്ങൾ :
സിമെന്റ് സോപാനം പോളിഷിങ്, ഇന്റീരിയർ, എക്സ്റ്റീരിയർ പെയിന്റിങ് & വുഡൻ പോളിഷിങ്
മെറ്റീരിയലുകൾ :
MRF ന്റെ പ്രീമിയം പോളിഷിങ് ഉത്പന്നങ്ങൾ
ലൊക്കേഷൻ :
ചായക്കടമുക്ക്, കൊല്ലം

സീറ്റിങ് ഏരിയയിൽ മാത്രമാണ് ഇവിടെ തേക്കിൻ തടി ഉപയോഗിച്ചിട്ടുള്ളത്. ചെലവ് കുറയ്ക്കുന്നതിനായി സോപാനത്തിന്റെ മറ്റു ഭാഗങ്ങൾ തടിക്കു പകരം സിമെന്റ് മൗൽഡിങ് (Cement Moulding) ചെയ്താണ് തയാറാക്കിയിരിക്കുന്നത്. 

സോപാനത്തിലെ സിറ്റിങ് ഏരിയ ഒഴിച്ചുള്ള ഭാഗങ്ങളിലെ സിമെന്റ് ജാളികളെ തേക്കിൻ തടിയുടെ സ്റ്റെയിൻ നൽകി മികച്ച പോളിഷിങ് വർക്കിലൂടെ ഞങ്ങൾ ഫിനിഷിങ്ങിലേക്കെത്തിക്കുകയാണ് ചെയ്തത്.

MRF ന്റെ പ്രീമിയം PU പോളിഷിങ് പ്രൊഡക്ടുകളാണ് സോപാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരം ഇൻസുലേറ്റർ, സീലർ, PU ക്ലിയർ എന്നിവയിൽ ചിലതു ഒന്നും മറ്റു ചിലത് ഒന്നിൽ കൂടുതലായുമുള്ള കോട്ടുകളായി നൽകി 5 കോട്ടുകളായാണ് ഞങ്ങൾ പോളിഷിങ് പൂർത്തിയാക്കിയത്.

പ്രീമിയം ക്വാളിറ്റിയിലുള്ള പ്രൈമർ, എമൽഷൻ പ്രൊഡക്ടുകളാണ് വീടിന്റെ ഇന്റീറിയറിലും എക്സ്റ്റീരിയറിലുമുള്ള മറ്റെല്ലാ വർക്കുകൾക്കും ഞങ്ങൾ ഉപയോഗിച്ചത്.

സ്റ്റെയർകെയ്‌സ്

ഇന്റീരിയർ തീമിനിണങ്ങുന്ന വിധത്തിൽ സ്റ്റെയർകെയ്‌സിന്റെ ഹാൻഡ്റെയിൽ, ചവിട്ടുപടികൾ, സ്കര്ട്ടിങ് (Skirting) എന്നിവ തടിയിലാണ് ചെയ്തിരിക്കുന്നത്.

വീട്ടിലുള്ള കുട്ടികളെയും മുതിർന്നവരെയും പരിഗണിച്ച് തെന്നലിനെയും പോറലുകളെയും പ്രതിരോധിക്കുന്ന ആന്റി-സ്കിഡ് (Anti-skid), ആന്റി-സ്ക്രാച്ച് (Anti-scratch) സവിഷേതകളുള്ള മെറ്റീരിയലാണ് സ്റ്റെയർകെയ്‌സ് പോളിഷിങ്ങിനായി തിരഞ്ഞെടുത്തത്.

സ്റ്റെയർകെയ്സ് ലാൻഡിങ് ഏരിയയിൽ യുണീക് ഡിസൈനിൽ ചെയ്തിരിക്കുന്ന കിളിവാതിലിനും മറ്റെല്ലാ ഏരിയയിലും നൽകിയിരിക്കുന്ന പോലെ പെർഫെക്റ്റ് ഫിനിഷിങ്ങോട് കൂടിയാണ് പോളിഷിങ് നൽകിയിട്ടുള്ളത്.

ബെഡ്റൂമുകൾ ഉൾപ്പെടെ വീടിന്റെ ഇന്റീരിയർ തീം ആയി പ്യുവർ വൈറ്റ് (Pure White) ഷെയ്‌ഡാണ് തിരഞ്ഞെടുത്തത്.

ബ്രൈറ്റ് ഷെയ്ഡായ ഓഫ് വൈറ്റ് ആണ് വീടിന്റെ എക്സ്റ്റീരിയർ കളർ തീം ആയി ക്ലയന്റ് തിരഞ്ഞെടുത്തത്.