വീടുകളിൽ പ്രധാനമായും ചോർച്ചയോ നനവോ മൂലമുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത് മേൽക്കൂര, ബാത്റൂമുകൾ, ഭിത്തികൾ, വാട്ടർ ടാങ്കുകൾ, മഴവെള്ള സംഭരണികൾ എന്നിവിടങ്ങളിൽ നിന്നൊക്കെയാണ്. ഇത്തരം പ്രശ്നങ്ങൾക്കു പ്രതിവിധി ആയി പലതരം വാട്ടർ പ്രൂഫിങ് സൊല്യൂഷനുകൾ ഇന്ന് ലഭ്യമാണ്.
ഫൌണ്ടേഷൻ: പ്രധാനമായും മണ്ണിൽ നിന്ന് ഉണ്ടാകുന്ന നനവിൽ നിന്നാണ് (Capillary Action) ഫൗണ്ടേഷനും അതിലൂടെ ചുമരിലേക്കും ഈർപ്പം ബാധിച്ച് കേടുപാടുകളുണ്ടാകുന്നത്.
സൊല്യൂഷൻ: ബിറ്റുമിൻ അടങ്ങിയ സൊല്യൂഷനുകൾ ഉപയോഗിച്ചു ചെയ്യുന്ന ഡാമ്പ് പ്രൂഫിങ് (Damp Proofing).
ബാത്‌റൂം: ബാത്റൂമിൽ നിന്നുള്ള ചോർച്ചയിലൂടെ അടുത്തുള്ള ഭിത്തികളിൽ ഈർപ്പം ബാധിക്കുകയും പെയിന്റ് പൊളിഞ്ഞിളകുന്നതിനും ഫംഗസ് ബാധയ്ക്കും കാരണമാകുന്നു. ഒപ്പം ചുമരിനോട് ചേർന്നിരിക്കുന്ന തടി ഉപകരണങ്ങളെയും ബാധിക്കുന്നു. ഒന്നാം നിലയിലെ ബാത്റൂമിൽ നിന്നാണ് ചോർച്ചയെങ്കിൽ സീലിങ്ങിലും ഇതേ പ്രശ്നങ്ങളുണ്ടാക്കുന്നു.
സൊല്യൂഷനുകൾ: കൃത്യമായ അളവിൽ ആക്രിലിക് (Acrylic) അടങ്ങിയിട്ടുള്ള സിമന്റീഷ്യസ് (Cementitious) കോട്ടിങ്, എഎപി മെമ്പ്രയ്ൻ (AAP Membrane) ഷീറ്റുകൾ.
മേൽക്കൂരയും സൺഷെയ്ഡുകളും: കാലാവസ്ഥാ വ്യതിയാനം മൂലം കോൺക്രീറ്റിലുണ്ടാകുന്ന വികാസവും സങ്കോചവും ടെറസിൽ വിള്ളലുകളുണ്ടാക്കുകയും ഇതിലൂടെ വെള്ളം താഴേക്കിറങ്ങി ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കോൺക്രീറ്റിനുള്ളിലെ കമ്പികൾ നശിച്ച് ഭാവിയിൽ കോൺക്രീറ്റ് സ്ട്രകചറിന്റെ തന്നെ നാശത്തിനും മേൽക്കൂരയിലെ പെയിന്റ് പൊളിഞ്ഞിളകി ഫംഗസ് ബാധിച്ചു കളർ നശിക്കുന്നതിനും ഇത് കാരണമായേക്കാം. പാരപ്പെറ്റുകളുടെയും സൺഷെയ്ഡിന്റെയും അരികികുകളിലുണ്ടാകുന്ന വിള്ളലുകളിലൂടെയും ഇങ്ങനെ ചോർച്ച സംഭവിക്കുന്നു.
സൊല്യൂഷനുകൾ: സിമന്റീഷ്യസ് ഇലാസ്റ്റോമെറിക് (Cementitious Elastomeric) വാട്ടർ പ്രൂഫിങ്, പി. യു (Polyurethane) കോട്ടിങ്, എഎപി മെമ്പ്രയ്ൻ (AAP Membrane) വാട്ടർപ്രൂഫിങ് ഷീറ്റുകൾ.
ഭിത്തികൾ: ഫൌണ്ടേഷനിലും ഭിത്തിയിലും ഡാമ്പ് പ്രൂഫിങ് ശരിയായി പ്രയോഗിച്ചില്ലെങ്കിൽ, മണ്ണിൽ നിന്നുള്ള ഈർപ്പം ഭിത്തികളിലേക്ക് പടരുന്നു (Capillary Action). കൂടാതെ ചുമരിൽ നേരിട്ട് മഴ ഏൽക്കുന്നതിലൂടെയും, സൺഷെയ്ഡുകളുടെ ജോയിന്റുകളിലുണ്ടാകുന്ന വിള്ളലുകൾ വഴിയും ഭിത്തിയിൽ വെള്ളം കയറുന്നു. ഇവ ചുമരിലെ പെയിന്റിന്റെ നിറം മങ്ങുന്നതിനും പെയിന്റ് പൊളിഞ്ഞിളകുന്നതിനും കാരണമാകുന്നു. ഗുണനിലവാരമില്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മാണം നടത്തിയാലും ഇത്തരത്തിൽ ഈർപ്പം ബാധിച്ചേക്കാം.
സൊല്യൂഷൻ: താഴത്തെ നിലയിലുള്ള ഭിത്തികളിൽ ഏകദേശം 4 അടി ഉയരത്തിൽ നൽകുന്ന ബാരിയർ കോട്ടിങ്.
ഫലപ്രദമായ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്യുന്നതിന് കൃത്യമായ അളവുകളിലും രീതിയിലും സൊല്യൂഷനുകൾ ഉപയോഗിക്കുക എന്നതാണ് പ്രധാനം. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾക്കായി ഈ മേഖലയിൽ പരിചയമുള്ളവരെ സമീപിക്കുന്നതായിരിക്കും ഉചിതം.
വാട്ടർ പ്രൂഫിങ് മേഖലയിൽ ഞങ്ങൾക്ക് 5 വർഷത്തിനു മുകളിൽ പ്രവർത്തി പരിചയം ഉണ്ട്. കൂടാതെ ഇതിനാവശ്യമായ എല്ലാ സെർട്ടിഫിക്കേഷനുകളും ട്രെയിനിങ്ങുകളും നേടിയിട്ടുമുണ്ട്. കസ്റ്റമറുകളുടെ ആവശ്യാനുസരണം സൈറ്റിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി കൺസൾട്ടേഷൻ നൽകിയതിന് ശേഷമാണ് ഞങ്ങൾ സർവീസ് നൽകുന്നത്. ഇതിനായി പ്രത്യേക പരിശീലനം നൽകിയ ടീമാണ് ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നത്. കൂടാതെ ഞങ്ങൾ നൽകുന്ന പ്രധാന സേവനങ്ങൾക്കെല്ലാം 7 വർഷം വാറന്റിയും നൽകുന്നുണ്ട്.
ഡാമ്പ് പ്രൂഫ് കോഴ്സ് (DPC), ബാരിയർ കോട്ടിങ് (Barrier coating), ബിറ്റുമിനസ് ട്രീറ്റ്മെന്റ് (Bituminous Treatment), സിമന്റീഷ്യസ് കോട്ടിങ് (Cementitious Coating), എപ്പോക്‌സി ട്രീറ്റ്മെന്റ് (Epoxy Treatment), പ്രഷർ ഗ്രൗട്ടിങ് (Pressure Grouting), പിയു ഗ്രൗട്ടിങ് (PU Grouting), ടൈൽ ജോയിന്റ് ഫില്ലിങ് (Tile Joint Filling), വെർട്ടിക്കൽ വാൾ വാട്ടർ റെപ്പലെന്റ് ട്രീറ്റ്മെന്റ് (Vertical Wall Water Repellent Treatment) എന്നിങ്ങനെ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഞങ്ങൾ ചെയ്തു നൽകുന്നു.
എല്ലാത്തരം വാട്ടർപ്രൂഫിങ് ഉൽപ്പന്നങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് ഞങ്ങളുടെ ഷോപ്പ് നേരിട്ട് സന്ദർശിക്കാം. കൂടാതെ സ്വന്തമായി വാട്ടർപ്രൂഫിങ് സൊല്യൂഷനുകൾ പ്രയോഗിക്കാൻ താല്പര്യമുള്ളവർക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളും അതിന് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും ഞങ്ങൾ നൽകുന്നു.
MYK, Ultratech, Ardex, Ascolite തുടങ്ങിയ എല്ലാത്തരം പ്രമുഖ ബ്രാൻഡുകളുടെയും വാട്ടർപ്രൂഫിങ് സൊല്യൂഷനുകൾ ഞങ്ങളുടെ ഷോപ്പിൽ ലഭ്യമാണ്. കൂടാതെ മുൻനിര വാട്ടർപ്രൂഫിങ് ബ്രാൻഡുകളിലൊന്നായ MYK യുടെ അംഗീകൃത ഡീലർ കൂടിയാണ് ഞങ്ങൾ.