ടെറസിൽ നിന്നുള്ള ചോർച്ചയ്ക്ക് പരിഹാരം തേടിയാണ് കൊല്ലം ചടയമംഗലത്തുള്ള ക്ലയന്റ് ഞങ്ങളെ സമീപിച്ചത്. സൈറ്റ് പരിശോധിച്ചതിലൂടെ ടെറസിൽ ചെയ്ത പ്ലാസ്റ്ററിങ് ആണ് ചോർച്ചയുടെ മൂലകാരണം എന്ന് ഞങ്ങൾ മനസിലാക്കി. പരുപരുത്ത (Rough) പ്ലാസ്റ്ററിങ് ആയതിനാൽ സുഷിരങ്ങളുണ്ടായി അതിലൂടെ വെള്ളം താഴേക്ക് ഇറങ്ങിയാണ് പ്രധാനമായും അവിടെ ചോർച്ച സംഭവിച്ചത്.
ഈർപ്പം ബാധിക്കുന്നതിൽ നിന്നും ചോർച്ചയിൽ നിന്നും വീടിനെ സംരക്ഷിക്കുന്നതിനായി ടെറസിൽ ചെയ്യുന്ന മികച്ച വാട്ടർപ്രൂഫിങ് മാർഗങ്ങളിൽ ഒന്നാണ് പി.യു .കോട്ടിങ് (Polyurethane). അതിനാൽ തന്നെ ഞങ്ങൾ ഈ വീട്ടിലെ പ്രശ്നത്തിന് പരിഹാരമായി പി. യു കോട്ടിങ് തിരഞ്ഞെടുക്കുകയും 7 വർഷത്തെ വാറന്റിയോടു കൂടി ചെയ്ത് നൽകുകയും ചെയ്തു.
പോളിയൂറിത്തേൻ (PU) വാട്ടർപ്രൂഫിങ് കോട്ടിങ് മെറ്റീരിയൽ ആയ MYK Arment AquaArm WPU Ultra ഉപയോഗിച്ചാണ് ഇവിടെ വാട്ടർപ്രൂഫിങ് ചെയ്തിട്ടുള്ളത്. പരിശീലനം നേടിയ ജോലിക്കാരെയും കൃത്യമായ അളവിലുള്ള മെറ്റീരിയലുകളും ഉപയോഗിക്കുന്നതിന് ഞങ്ങൾ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു.