റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
സ്‌മോക്കി ഡിസൈനിൽ ബാംഗ്ലൂർ സ്റ്റോൺ പേവിങ്‌
Published on: May 2025

തിരുവനന്തപുരം ഊരുപൊയ്കയിൽ 1600 സ്ക്വ. ഫീറ്റ് ഏരിയയിൽ തീർത്ത ലാൻഡ്സ്കേപിങ് പ്രോജെക്ട്. ഇരുവശങ്ങളിലായി ലോൺ ഏരിയ ഒരുക്കി നീളത്തിലുള്ള ഡ്രൈവ് വേയോട് കൂടിയാണ് ലാൻഡ്കേപിങ് ചെയ്തിരിക്കുന്നത്.

പാരഡൈസ് സ്‌മോക്കി ഗ്രേ ഡിസൈനിലുള്ള 1x2 ft ബാംഗ്ലൂർ സ്റ്റോൺ ആണ് ഇതിനായി തിരഞ്ഞെടുത്തത്.

ബാംബൂ, കലാത്തിയ, ചെമ്പകം, പാൻഡാനസ് തുടങ്ങിയ ചെടികളും മാവ്, ചിക്കു, റംബൂട്ടാൻ മുതലായ ഫലവൃക്ഷങ്ങളും ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്.

മെക്സിക്കൻ, ബഫലോ ഗ്രാസുകൾ വിരിച്ചാണ് പുൽത്തകിടി ഒരുക്കിയിട്ടുള്ളത്.

ലോൺ ഏരിയയും ഡ്രൈവ് വേയും കെർബ് സ്റ്റോണുകളാലാണ് വേർതിരിച്ചിരിക്കുന്നത്.