YL കേരള മോഡൽ ചാരുപടി
കാരക്കോണം,
തിരുവനന്തപുരം
സിമെന്റ് സോപാനം വർക്കുകളും കേരള മോഡൽ സിമെന്റ് ചെയറുകളും കസ്റ്റമർ ആഗ്രഹിക്കുന്ന ഡിസൈനിലും ഫിനിഷിലും കേരളത്തിലും തമിഴ്നാട്ടിലുമുടനീളം ചെയ്തു നൽകുന്ന സ്ഥാപനം.
തടിയുടെ പാരമ്പര്യ ഭംഗിയിൽ സിമെന്റ് സോപാനം; വ്യത്യസ്ത സൈറ്റുകളിൽ ചെയ്ത വർക്കുകൾ- Part I
Published on: January 2025

തടിയുടെ അതേ ഭംഗിയിൽ പത്തിലൊന്ന് മാത്രം ചെലവിൽ ഒരുക്കാനാകുന്ന സിമെന്റ് സോപാനങ്ങൾ പാരമ്പര്യ ശൈലി ഇഷ്ടപ്പെടുന്ന സാധാരണക്കാർക്കും ചെയ്യാനാകുന്നതാണ്.

സൈറ്റ് വിസിറ്റ് ചെയ്ത് കൃത്യമായി അളവെടുത്തതിനു ശേഷം ഞങ്ങളുടെ പക്കലുള്ള ഡിസൈനുകളിൽ നിന്നോ കസ്റ്റമർ നൽകുന്ന ഡിസൈൻ പ്രകാരമോ ഉള്ള സോപാനം അച്ചുകളിലൂടെ കമ്പനിയിൽ തന്നെ നിർമിക്കുന്നു.

കോൺക്രീറ്റ് സ്ട്രക്ചർ ആയതിനാൽ തന്നെ കൃത്യമായ ക്യൂറിങ്ങിനു ശേഷം മാത്രം സൈറ്റിലേക്കെത്തിച്ച് ഫിക്സ് ചെയ്യുന്നു.

സോപാനത്തിന്റെ ഇരിപ്പിടമൊരുക്കുന്നതിനും പെയിന്റിങ്ങിനും വേണ്ട ചെലവുകൾ കസ്റ്റമർ അധികമായി നൽകുകയോ സ്വയം ചെയ്യിക്കുകയോ ചെയ്യാവുന്നതാണ്. 

സാധാരണയായി വീട് നിർമാണ ഘട്ടത്തിൽ പ്ലാസ്റ്ററിങ് പൂർത്തിയായതിനു ശേഷമാണ് സോപാനത്തിനുള്ള വർക്കുകൾ തുടങ്ങുന്നത്.

ആറോ ഏഴോ വർഷം കൂടുമ്പോൾ ചെയ്യുന്ന പെയിന്റിങ് മാത്രമാണ് ഇത്തരം സോപാനങ്ങൾക്ക് വേണ്ടി വരുന്ന അറ്റകുറ്റപ്പണി.