സിറ്റിയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് മനസ്സിന് കുളിർമ പകരുന്ന ശാന്തസുന്ദരമായ ഇടം. എറണാകുളം വൈറ്റിലയിൽ ഒരുക്കിയ Epic Poetry Cafe.
ജാപ്പനീസ് വാസ്തുകലയായ 'വാബി-സാബി' (Wabi-Sabi) ആശയം പിന്തുടർന്ന് ഏറ്റവും ലാളിത്യത്തോടെ പ്രകൃതിയോടിണങ്ങി നിൽക്കുന്ന വിധമാണ് രൂപകൽപന.
വുഡൻ തീമിലൊരുക്കിയ ഫ്രഞ്ച് ജനാലകൾ ഉൾപ്പെടെ കമാനാകൃതിയിലുള്ള (Arched Shape) വാതിലുകളും ജനാലകളും ആർച്ചുകളുമെല്ലാം ഇന്റീരിയറിലുടനീളം ഒരു കർവി ടച്ച് (Curvy Touch) നൽകുന്നു. ഇതേ തീമിന്റെ അടിസ്ഥാനത്തിലാണ് ഫർണിച്ചറുകളുടെയും ഹാങ്ങിങ് ലൈറ്റുകളുടെയും വരെ തിരഞ്ഞെടുപ്പ്.
ഇന്റീരിയറിലും എക്സ്റ്റീരിയറിലുമുടനീളം ഉൾപ്പെടുത്തിയ പച്ചപ്പിന്റെയും തടിയുടെയും ചാരുതയ്ക്കൊപ്പം ഫ്ലോറിനും ചുവരുകൾക്കുമുൾപ്പെടെ നൽകിയ കല്ലുകളുടെ റോ ടെക്സ്ചറും (Raw texture) പ്രകൃതിയെ തൊട്ടറിയും വിധത്തിലുള്ളതാണ്.
വെള്ളയും ബ്രൗണും ഐവറിയുമൊക്കെയായി കണ്ണിന് കുളിർമ നൽകും വിധമുള്ള ന്യൂട്രൽ കളർ പാലെറ്റാണ് ഓവറോൾ കളർ തീം.
ഇഷ്ട ഭക്ഷണത്തിനും പ്രകൃതിക്കുമൊപ്പം കാവ്യാത്മകമായ അന്തരീക്ഷമൊരുക്കിക്കൊണ്ട് വായനാപ്രിയർക്കായ് തീർത്ത ലൈബ്രറി Epic Poetry യെന്ന പേരിനെ അന്വർത്ഥമാക്കി മാറ്റുന്നു.
പരുക്കൻ പ്രതലത്തോടെയുള്ള ചുമരുകളും ഓലമേഞ്ഞ മേൽക്കൂരയും എലെവേഷന് മിനിമലിസത്തിന്റെ വേറിട്ട മുഖം നൽകുന്നു.
ഓല മേഞ്ഞ മേൽക്കൂരയ്ക്കും റാറ്റൻ (Ratten) സ്റ്റൈൽ ഫർണിച്ചറുകൾക്കും ഏറ്റവും ഇണങ്ങുന്ന രീതിയിൽ നൽകിയ ബാംബൂ ഹാങ്ങിങ് ലൈറ്റുകളും ശ്രദ്ധേയം.
Epic Poetry യുടെ ഇൻസ്റ്റഗ്രാം ലിങ്ക് സന്ദർശിക്കാം:
https://www.instagram.com/p/DClZPIkSeHG/?img_index=1