തിരുവനന്തപുരം പോത്തൻകോട് ടൗണിന് തൊട്ടടുത്തായി പോത്തൻകോട് - മംഗലപുരം റോഡിൽ നിന്ന് 200 മീറ്റർ അകലത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ വീട് വിൽപനയ്ക്ക്.
ചുടുകല്ലിൽ (ഇഷ്ടിക) ആണ് വീടിന്റെ കൺസ്ട്രക്ഷൻ പൂർത്തീകരിച്ചത്. വീട് നിർമാണത്തിന്റെ ആദ്യാവസാനം ഗുണ നിലവാരത്തിൽ യാതൊരു വിട്ടു വീഴ്ചകളും കൂടാതെയുള്ള മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ വീട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെയും മെറ്റീരിയലുകളെയും കുറിച്ചുള്ള വിശദ വിവരങ്ങൾ അവസാനം വിവിധ ലിങ്കുകളായി നൽകിയിട്ടുണ്ട്.
നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളുടെ കൃത്യത, ഗുണമേന്മ ഇവ ഉറപ്പു വരുത്തുന്നതിനായി വിദഗ്ധർ തയാറാക്കിയ വിശദമായ 2D/3D പ്ലാനുകൾ, എലെക്ട്രിക്കൽ/പ്ലംബിംഗ് (MEP) ഡയഗ്രംസ്, ഇന്റീരിയർ 3D പ്ലാനുകൾ എന്നിവ അനുസരിച്ചു 9 മാസം കൊണ്ടാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഓഫീസ് അല്ലെങ്കിൽ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ ഒരു എക്സ്ട്രാ റൂം, ഡൈനിങ്ങ് റൂമിൽ നിന്നും നേരിട്ട് ഇറങ്ങാൻ കഴിയുന്ന രീതിയിൽ ഒരുക്കിയ പാഷിയോ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്ലാവ് ആണ് പ്രധാന ഡോറിനായി ഉപയോഗിച്ചിരിക്കുന്ന തടി. മഹാഗണി, ആഞ്ഞിലി എന്നിവയിലാണ് മറ്റു ഡോറുകളും ജനലുകളും ചെയ്തിരിക്കുന്നത്. കൂടാതെ എലവഷൻ ഭംഗി കൂട്ടുന്നതിനായി നമ്മുടെ കാലാവസ്ഥയിൽ ദീർഘകാലം ഈടു നിൽക്കുന്ന ഗുണനിലവാരമുള്ള UPVC മെറ്റീരിയലും ചില ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
രണ്ടു കാറുകൾക്കും രണ്ടിൽ കൂടുതൽ ടൂ വീലറുകളും സുഗമായി പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഒരുക്കിയിട്ടുണ്ട്. കൂടാതെ വീടിനു തൊട്ടു മുന്നിലൂടെ പഞ്ചായത്തിന്റെ കുടി വെള്ള പൈപ്പും പോകുന്നുണ്ട്. വീടിനു ചുറ്റും ആവശ്യം വേണ്ട ഓപ്പൺ സ്പേസ് ലഭ്യമാകുന്ന രീതിയിൽ ആണ് വീടിന്റെ പ്ലാൻ തയ്യാറാക്കിയത്
Jaquar ബ്രാൻഡിന്റെ സാനിറ്ററി ഫിറ്റിങ്‌സ്, Supreme ബ്രാൻഡിന്റെ പൈപ്പുകൾ, എല്ലാ ബാത്റൂമുകളിലും വേണ്ടത്ര വാട്ടർ പ്രൂഫിങ് സൊല്യൂഷനുകൾ, wet & dry ഏരിയകൾ, കിച്ചണിൽ ഉൾപ്പെടെ നൽകിയിട്ടുള്ള ചൂട് വെള്ളത്തിനുള്ള സൗകര്യങ്ങൾ, മഴവെളള സംഭരണി എന്നിവ എടുത്തു പറയത്തക്ക പ്ലംബിംഗ് പ്രത്യേകതകൾ ആണ്.
മൂന്ന് ബെഡ്റൂമുകളിൽ വാഡ്രോബുകൾ, മോഡുലാർ കിച്ചൻ, ടി വി യൂണിറ്റ്, വാഷ് ബേസിൻ സ്റ്റോറേജ് , സ്റ്റെയർ ഏരിയ സ്റ്റോറേജ് എന്നിവയെല്ലാം വീടിന്റെ ഇന്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
710 ഗ്രേഡിലുള്ള മറൈൻ പ്ലൈവുഡ്, അക്രലിക് ലാമിനേഷൻ, വാട്ടർ പ്രൂഫ് WPC എന്നിങ്ങനെ ഉള്ള ക്വാളിറ്റി മെറ്റീരിയലുകൾ ആണ് കിച്ചണിൽ നൽകിയിരിക്കുന്നത്.
കൂടാതെ century പ്ലൈവുഡ് ബ്രാൻഡിന്റെ ഈർപ്പത്തെ പ്രതിരോധിക്കുന്ന പ്രീലാമിനേറ്റഡ് HDHMR ബോർഡുകൾ ആണ് മറ്റെല്ലാ ബെഡ്‌റൂമുകളിലെ വാഡ്രോബുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്.
Ligitech എന്ന MEP ഡയഗ്രംസ് തയാറാക്കുന്ന കമ്പനിയിലെ എഞ്ചിനീയർമാർ തയാറാക്കിയ ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്ലാനുകൾ അനുസരിച്ചാണ് വീടിന്റെ ഇലെക്ട്രിക്കൽ/പ്ലംബിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. Finolex ബ്രാൻഡിന്റെ വയറുകൾ, VGuard ത്രീ ഫേസ് DB, ഗുണമേന്മയുള്ള Flexible HDPE കോൺഡ്യൂട്ടിങ് പൈപ്പുകൾ എന്നിവ ഇവിടെ ചെയ്ത ഇലക്ട്രിക്ക് വർക്കിന്റെ പ്രത്യേകതകൾ ആണ്.