വിജയാ ബിൽഡേഴ്സ് & ഡെവലപ്പേഴ്‌സ്
ചന്തവിള,
തിരുവനന്തപുരം
ഐടി ഹബ്ബായ കഴക്കൂട്ടം കേന്ദ്രീകരിച്ചു കൊണ്ട് പ്ലോട്ട് ഡെവലപ്മെന്റ്, വില്ല പ്രൊജെക്ടുകൾ, വീട് നിർമാണം മുതലായവ ചെയ്തു വരുന്നവരാണ് ഞങ്ങൾ. ഇന്ത്യയിലും വിദേശത്തുമായുള്ള 20 വർഷത്തെ നിർമാണ വൈദഗ്ദ്ധ്യത്തിലൂടെ ക്ലയന്റുകളുടെ അഭിരുചികൾക്കനുസൃതമായി പ്രോജെക്ടുകൾ പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
സമകാലീന ഡിസൈനിൽ തീർത്ത ലക്ഷ്വറി വീട്
Published on: October 2025

വിജയ ബിൽഡേഴ്‌സ് തിരുവനന്തപുരം വാവരമ്പലത്ത് പണികഴിച്ച അതിമനോഹരമായ 4BHK വീട്. 6.75 സെന്റിൽ 2300 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

വീടിന്റെ ഏരിയ :
2300 സ്‌ക്വയർ ഫീറ്റ്
ലാൻഡ് ഏരിയ :
6.75 സെന്റ്സ്
മികച്ച ലാൻഡ്‌സ്‌കേപ്പിങ് വർക്ക്

ലാൻഡ്‌സ്‌കേപിങ്ങിന്റെ ഭാഗമായി വീടിന്റെ മുറ്റം ഇന്റർലോക്ക് ചെയ്ത് അതിനിടയിൽ കോബിൾ സ്റ്റോൺ ഉപയോഗിച്ച് ഒരു പ്രത്യേക പാറ്റേൺ ഒരുക്കിയിട്ടുണ്ട്. ഒപ്പം വീടിന്റെ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണറും വളരെ കലാപരമായി തന്നെ ചെയ്തിട്ടുള്ളതാണ്. ഒരു മരം പാതി മുറിച്ച് വെച്ചത് പോലെയാണ് കിണറിന്റെ ഡിസൈൻ നൽകിയിട്ടുള്ളത്.

പാർക്കിങ് :
3
ഇന്റീരിയർ ഡിസൈൻ

വൈറ്റ്-വുഡ് തീമിൽ ഓപ്പൺ പ്ലാൻ ശൈലിയിലാണ് ലിവിങ്, ഡൈനിങ്ങ്, കിച്ചൻ എന്നിവയുടെ ഇന്റീരിയർ നൽകിയിരിക്കുന്നത്. വിശാലമായി തീർത്ത അകത്തളമാണ് ഇവിടുത്തെ പ്രധാന ഹൈലൈറ്റ്. 

വെള്ള നിറത്തിന്റെ വിശാലതയും തടിയുടെ ക്ലാസിക് ശൈലിയും കലർത്തി ഒരു കൻറ്റെമ്പറെറി സ്റ്റൈലിലാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. AGL-ന്റെ 6x4 സൈസ് വരുന്ന വലിയ ടൈൽസാണ് ഫ്ലോറിങ്ങിനായി ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ലിവിങ് ടു ഡൈനിങ്ങ്

ലിവിങ് റൂം മുതൽ ഡൈനിങ്ങ് ഏരിയ വരെ നീണ്ടുനിൽകുന്ന ഫാൾസ് സീലിംഗ് ഭംഗിയുള്ള ലൈറ്റുകളോട് കൂടി ഒരുക്കിയിരിക്കുന്നു. ലിവിങ്ങിന്റെ ഒരു വശത്തുകൂടിയാണ് സ്റ്റെയർകേസ് നൽകിയിട്ടുള്ളത്.

ലിവിങ് ഏരിയയിലെ സ്റ്റോറേജിനായി സ്റ്റെയർകേസിന് താഴെ ഓപ്പൺ ഷെൽഫുകളോട് കൂടിയ ഒരു കോംപാക്ട് സ്പേയ്സും ടി വി യൂണിറ്റിനോട് ചേർന്ന് ഒരു വെർട്ടിക്കൽ സ്പേയ്സുമാണ് നൽകിയിരിക്കുന്നത്.

പാഷിയോ

ഡൈനിങ്ങ് ഏരിയയോട് ചേർന്ന് പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ ഒരു പാഷിയോ അഥവാ കോർട്യാർഡ് നൽകിയിട്ടുണ്ട്. സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് കട്ടിയുള്ള ഗ്രിൽ വർക്ക് ചെയ്ത്, അതിൽ മനോഹരമായ ജാളി വർക്കും ഒപ്പം റൂഫിങ്ങും നൽകിയാണ് പാഷിയോ നിർമ്മിച്ചിരിക്കുന്നത്.

കിച്ചൻ

രണ്ട് ടൈപ്പ് കിച്ചനാണ് ഇവിടെ ചെയ്തിരിക്കുന്നത് - മെയിൻ കിച്ചനും യൂട്ടിലിറ്റിയും. കിച്ചൻ ഷട്ടെഴ്സും ഫ്രെയിമുകളും ഫ്ലൂട്ടഡ് ഡിസൈനിലുള്ള വൈറ്റ് മറൈൻ പ്ലൈവുഡിലാണ് ചെയ്തിരിക്കുന്നത്.

സ്റ്റെയർകേസ്

മുഴുവനും തടിയിൽ തീർത്ത ആഡംബര സ്റ്റെയർകേസാണ് ഇവിടെ ചെയ്തിരിക്കുന്നത്. സ്ഥിരം കാണുന്ന മെറ്റൽ സ്റ്റെയർകേസിന് പകരം രാജകീയ പ്രൗഢി നൽകുന്ന വുഡ് വർക്കാണ് ഇവിടെ നൽകിയിട്ടുള്ളത്. 

ഇതിൽ കൊടുത്തിരിക്കുന്ന പ്രത്യേക വളവും ചരിവും കൂടുതൽ പ്രൗഢി നൽകുന്ന വിധം കലാവൈദഗ്ധ്യമുള്ള ജോലിക്കാരാണ് ഡിസൈൻ ചെയ്തത്. സ്റ്റെയർകേസിന്റെ മനോഹാരിത വർധിപ്പിക്കാൻ ഒരു വലിയ ഷാൻഡ്ലിയർ ലൈറ്റും മധ്യ ഭാഗത്ത് കൊടുത്തിട്ടുണ്ട്.

 

ബെഡ്‌റൂം

നാല് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. ഇവിടെ എല്ലാ മുറികളിലും വൈറ്റ്-വുഡ് തീം നിലനിർത്തികൊണ്ട് തന്നെ വാർഡ്രോബുകളും കൊടുത്തിട്ടുണ്ട്.

 

ബാത്റൂം

എല്ലാം മുറികളിലും അറ്റാച്ച്ഡ് ബാത്‌റൂം നൽകിയിട്ടുണ്ട്. CERA-യുടെ സാനിറ്ററി ഫിറ്റിങ്‌സാണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്.

ഫസ്റ്റ് ഫ്ലോർ ബാൽക്കണി

പുറത്തേക്കുള്ള വ്യൂ കിട്ടുന്ന രീതിയിൽ ജാളി വർക്ക് ചെയ്ത ഒരു ബാൽക്കണി ഫസ്റ്റ് ഫ്ലോറിൽ ഒരുക്കിയിട്ടുണ്ട്.