രെഞ്ജു ബിൽഡേഴ്‌സ് & ഡെവലപ്പേഴ്സ്
ചന്തവിള,
തിരുവനന്തപുരം
തിരുവനന്തപുരം ചന്തവിള കേന്ദ്രീകരിച്ച് വീടുകളുടെ ആദ്യാവസാന ഘട്ടം വരെയുള്ള നിർമാണം പൂർത്തിയാക്കി ക്ലയന്റുകൾക്ക് താക്കോൽ കൈമാറുന്ന സ്ഥാപനമാണ് രെഞ്ജു ബിൽഡേഴ്‌സ് & ഡെവലപ്പേഴ്സ്. 10 വർഷത്തിലേറെയായി ഐടി ഹബ്ബായ കഴക്കൂട്ടം, ടെക്‌നോപാർക്ക് മേഖലയിലായി നിരവധി വീടുകൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിൽ രണ്ട് നില വീട് വില്പനയ്ക്
Published on: October 2025

കഴക്കൂട്ടം ബൈപാസിൽ നിന്നും  നിന്നും 250 മീറ്റർ മാറി പുതുതായി നിർമിച്ച രണ്ട് നില വീട് വില്പനയ്ക്.

വീടിന്റെ ഏരിയ :
1600 സ്‌ക്വയർ ഫീറ്റ്
പ്ലോട്ട് ഏരിയ :
4 സെന്റ്സ്
വില്പന വില :
85 ലക്ഷം
BHK :
3

രണ്ടോളം കാറും ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സ്പേയ്‌സ് ഇവിടെ ലഭ്യമാണ്. 

പാർക്കിങ് :
2
ജല ലഭ്യത :
കിണർ
സമീപ സ്ഥലങ്ങൾ :
കിൻഫ്ര ഫിലിം & ഐടി പാർക്ക്‌: 1 KM | ടെക്നോപാർക്ക് : 7 KM | ടെക്നോസിറ്റി, പള്ളിപ്പുറം: 7.8 KM | കഴക്കൂട്ടം: 5 KM
Doors & Windows :
മുൻ വാതിലുകൾ, ജനലുകൾ : പ്ലാവ് , മറ്റു വാതിലുകൾ, ജനലുകൾ: ആഞ്ഞിലി/മഹാഗണി
ലിവിങ്

ഓപ്പൺ പ്ലാൻ ശൈലിയിലാണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് റൂമിലെ ടി വി യൂണിറ്റ് വെർട്ടിക്കൽ വാൾ പാനലിങ് ചെയ്ത് ഫ്ലൂട്ടട് (Fluted) ഡിസൈൻ നൽകിയിട്ടുണ്ട്.

സീലിങ് :
Gypsum
ഡൈനിങ്

കിച്ചനോട് ചേർന്ന് ഓപ്പൺ ഡൈനിങ്ങ് ഏരിയയാണ് ഇവിടെ ചെയ്തിട്ടുള്ളത്. 

ഡൈനിങ്ങ് ഏരിയയുടെ അടുത്തായി ഒരു കോർണർ വാഷ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഭംഗിയുള്ള സേജ് - ഗ്രീൻ നിറത്തിലാണ് വാഷ് യൂണിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്റ്റെയർകേസ്

തേക്ക്/അക്കേഷ്യ തടികൾ കൊണ്ടുണ്ടാക്കിയ ഹാൻഡ്‌റൈൽ നൽകിയാണ് സ്റ്റെയർകേസ് ചെയ്തിരിക്കുന്നത്. സ്റ്റെയർകേസിന്റെ അടിയിൽ ഒരു കോംപാക്ട് സീറ്റിങ് ഏരിയയും അതിനൊപ്പം തന്നെ ചെറിയ സ്റ്റോറേജ് സ്പേയ്‌സും ഒരുക്കിയിട്ടുണ്ട്. 

മോഡുലാർ കിച്ചൻ

സേജ് - ഗ്രീൻ കളർ കോമ്പിനേഷൻ വരുന്ന മറൈൻ പ്ലൈവുഡിൽ ലാമിനേറ്റ് നൽകിയാണ് മോഡുലാർ കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. 

കിച്ചൻ സ്പേയ്സിന് പുറമെ ഒരു ചെറിയ വർക്ക് ഏരിയയും ഇവിടെ നൽകിയിട്ടുണ്ട്.

ബെഡ്റൂമുകൾ

മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ നൽകിയിട്ടുള്ളത്. എല്ലാ മുറികളിലും വാർഡ്രോബുകൾ നൽകിയിട്ടുണ്ട്.

BHK :
3
ബാത്റൂമുകൾ

CERA, RAK എന്നീ ബ്രാൻഡുകളുടെ സാനിറ്ററി ഫിറ്റിങ്‌സാണ് ബാത്റൂമുകളിൽ കൊടുത്തിട്ടുള്ളത്.

ഫസ്റ്റ് ഫ്ലോർ ലിവിങ്

V-Guard Wires ആണ് വീടിന്റെ വയറിങിനായി ഉപയോഗിച്ചിട്ടുള്ളത്.