പോത്തൻകോടുള്ള ഐടി പ്രൊഫഷണലിനായൊരുക്കുന്ന വീടിനായി പൂർത്തിയാക്കിയ കോളം ഫൗണ്ടേഷൻ വർക്ക്. വീടിന്റെ പ്ലാനിങ് മുതലുള്ള ഓരോ ഘട്ടവും പൂർണമായും എൻജിനീയറുടെ മേൽനോട്ടത്തിലാണ് ചെയ്തു വരുന്നത്.
പ്ലാൻ പ്രകാരം സെറ്റ് ഔട്ട് ചെയ്ത് കൃത്യമായ ആഴത്തിലും വീതിയിലും മണ്ണ് കുഴിച്ചു മാറ്റി.
കൃത്യമായ അനുപാതത്തിൽ മെറ്റീരിയലുകൾ നൽകി ഫൗണ്ടേഷന്റെ ആദ്യ ഘട്ടമായ PCC പൂർത്തിയാക്കി.
ഡ്രോയിങ് പ്രകാരം കോളം ഫൂട്ടിങ്ങിനും തറയിൽ നൽകുന്ന മാറ്റിനും വേണ്ട കമ്പി കെട്ടി PCC യ്ക്കു മുകളിൽ സ്ഥാപിച്ചു.
സ്റ്റീലിനു മുകളിലായി ഷട്ടറിങ് ബോക്സ് നൽകിയതിനു ശേഷം കോളം കോൺക്രീറ്റ് പൂർത്തിയാക്കി.
കോളം കോൺക്രീറ്റ് ചെയ്ത് 14 ദിവസത്തിനു ശേഷം ബിറ്റുമിൻ കോട്ടിങ് നൽകി വാട്ടർ പ്രൂഫിങ് നൽകി.
വാട്ടർ പ്രൂഫിങ്ങിനു ശേഷം കോളം ഫൂട്ടിങ്ങുകളെ മണ്ണിട്ട് മൂടുന്ന പ്രക്രിയയായ ബാക്ക് ഫില്ലിങ് പൂർത്തിയാക്കി.
ബാക്ക് ഫില്ലിങ് ചെയ്ത് PCC നൽകിയതിനു ശേഷമാണ് ബീം കോൺക്രീറ്റ് ചെയ്യുന്നത്. ബീമുകൾക്ക് മണ്ണുമായി നേരിട്ട് ബന്ധമുണ്ടാകാതിരിക്കാനാണ് PCC.
എൻജിനീയറുടെ നിർദ്ദേശപ്രകാരം PCC യ്ക്കു മുകളിലായി പ്ലിന്ത് ബീമിനുള്ള കമ്പി കെട്ടി ഷട്ടറിങ് നൽകി.