തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സന്തോഷ് എന്ന ക്ലയന്റിനു വേണ്ടി ചെയ്ത ഇന്റീരിയർ വർക്ക്.
വൈറ്റ് - വുഡൻ കളർ തീമിൽ പ്ലൈവുഡ് & മൈക്ക ലാമിനേഷൻ കോമ്പിനേഷനിൽ നിർമ്മിച്ച ഓപ്പൺ-ക്ലോസ് ഷെൽഫുകളുള്ള ടിവി യൂണിറ്റ്.
ലിവിംഗിനും ഡൈനിംഗ് ഹാളിനും ഇടയിലുള്ള ഓപ്പൺ ശൈലിയിലുള്ള പാർട്ടീഷനാണ് മറ്റൊരു പ്രധാന ആകർഷണം. ഈ പാർട്ടീഷന്റെ അടിഭാഗം സ്റ്റോറേജ് , ക്രോക്കറി യൂണിറ്റുകളായി മാറ്റിയിരിക്കുന്നു.
പാർട്ടീഷന്റെ മുകൾഭാഗം ഓപ്പൺ ഷെൽഫുകളാൽ അലങ്കരിച്ചിരിക്കുന്നു. ലിവിങ്ങിൽ നിന്നുമുള്ള കാഴ്ച്ച മറക്കാതെ മുറികളുടെ വിശാലത നിലനിർത്താൻ ഈ ഡിസൈൻ സഹായിച്ചു.
മെറ്റൽ ഫ്രെയിമുകളിൽ നിർമ്മിച്ച തുറന്ന ഷെൽഫുകളുള്ള മൂന്ന് ഷോ-പീസ് സ്റ്റോറേജുകളാണ് ഫോർമൽ ലിവിങ് റൂമിലെ പ്രധാന ആകർഷണം.
പ്ലൈവുഡിലും മൈക്ക ലാമിനേഷനിലും ചെയ്ത വാർഡോബുകളാണ് മോഡുലാർ കിച്ചണു നൽകിയിരിക്കുന്നത്.
വെള്ള നിറത്തിലുള്ള ആർട്ടിഫിഷ്യൽ ടൈൽ ആണ് കൗണ്ടർ ടോപ്പ് മെറ്റീരിയൽ
എല്ലാ റൂമുകളെയും കൂടുതൽ ആകർഷകമാക്കാൻ പല പാറ്റേണുകളിൽ ചെയ്തിരിക്കുന്ന ജിപ്സം സീലിങ്ങുകൾ ഈ വീട്ടിലെ മറ്റൊരു പ്രത്യേകതയാണ്.