പ്രത്യേക ഡിസൈനിലുള്ള വാൾ പേപ്പർ ചുമരിൽ ഒട്ടിച്ചു അതിന്റെ ബോർഡറുകളായി ലാമിനേറ്റഡ് പ്ലൈവുഡ് നൽകിയാണ് ഇവിടെ പ്രയർ ഏരിയ ഒരുക്കിയത്. സ്റ്റോറേജ് സൗകര്യത്തോടു കൂടിയ ഒരു ഫ്ലോട്ടിംഗ് ടേബിളും നൽകിയിട്ടുണ്ട്.
പാനൽ ലൈറ്റുകൾ ഈ പ്രയർ യൂണിറ്റിനെ ഹൈലൈറ്റ് ചെയ്യുന്നു.
ഈ മുറിയുടെ മറുവശത്ത് മനോഹരമായി രൂപകൽപ്പന ചെയ്ത ഓപ്പൺ ഷെൽഫുകൾ നൽകിയിരിക്കുന്നു. കൂടാതെ സ്റ്റോറേജ് സൗകര്യത്തോടു കൂടി കുഷ്യൻ നൽകി കസ്റ്റമൈസ് ചെയ്ത ഒരു ഇരിപ്പിടം കൂടി ഇവിടെ നൽകിയിട്ടുണ്ട്.
വൈറ്റ് ലാമിനേറ്റ് നൽകിയ പ്ലൈവുഡ് ബോർഡിലാണ് ടി വി യൂണിറ്റിന്റെ പുറകിൽ പാനലുകൾ ക്രമീകരിച്ചിരിക്കുന്നത്. കൺസോൾ യൂണിറ്റ്, മുകളിൽ ഓപ്പൺ ഷെൽഫുകൾ, സൈഡിലായി ലൂവറുകൾ എന്നിവ ഗ്രേ ഷെയ്ഡിൽ നൽകിയിരിക്കുന്നു.
മനോഹരമായ പാറ്റേണിൽ സ്റ്റെയറിനടിയിൽ ഓപ്പൺ ഷെൽഫുകൾ നൽകി നിർമിച്ച സ്റ്റോറേജ്.
സ്റ്റെയർ ഏരിയയോട് ചേർന്ന് ഒരു ചെറിയ കിച്ചൺ ക്രമീകരിച്ചിരിക്കുന്നു. കൌണ്ടർടോപ്പിന് താഴെ പ്ലൈവുഡ് മൈക്ക ലാമിനേഷനിൽ ഗ്രേ ഷേഡുള്ള വാർഡ്രോബുകളും കൌണ്ടർടോപ്പിന് മുകളിൽ ഓപ്പൺ ഷെൽഫുകളും ഇവിടെ നൽകിയിട്ടുണ്ട്.