ടിവി ഏരിയയ്ക്കായി നൽകിയ പ്ലൈവുഡിൽ വുഡൻ പാറ്റേൺ ലാമിനേറ്റ് ചെയ്ത് ബാക്ക്ഗ്രൗണ്ടിൽ സ്ട്രിപ്പ് ലൈറ്റുകൾ നൽകി. അതിനോട് യോജിക്കുന്ന രീതിയിൽ താഴെയും മുകളിലും സ്റ്റോറേജ് സൗകര്യവും ചെയ്തിട്ടുണ്ട്. ചുമരുകളിൽ ഒട്ടിച്ചിരിക്കുന്ന വാൾപേപ്പർ ആണ് ടി വി യൂണിറ്റിന് ഹൈലൈറ്റ് നൽകുന്നത്.
വുഡൻ പാറ്റേൺ ഫോളോ ചെയ്തുകൊണ്ട് തന്നെ ലിവിങ്ങിനെയും ഡൈനിങ്ങ് ഏരിയകളെ വേർതിരിച്ചു കൊണ്ട് ധാരാളം ഓപ്പൺ ഷെൽഫുകളുള്ള മനോഹരമായ പാർട്ടീഷൻ നൽകി.
ഡൈനിങ്ങ് ഏരിയയുടെ ഭാഗത്തു പാർട്ടീഷന്റെ അടിയിലായി മനോഹരമായ ക്രോക്കറി യൂണിറ്റും നൽകിയിട്ടുണ്ട്.
വിൻഡോകളിൽ വുഡൻ പാറ്റേണിൽ തന്നെ മനോഹരമായ ആർക്കിട്രെവുകൾ (Architraves) നൽകി
ഡൈനിങ്ങ് ഏരിയയിൽ നേരിട്ടുള്ള കാഴ്ചയിൽ നിന്നും വാഷ് ഏരിയ മറക്കത്തക്ക രീതിയിൽ മൾട്ടി വുഡിൽ മനോഹരമായ CNC പാനലിംഗ് നൽകി.
ഒരു സൈഡിൽ മിറർ യൂണിറ്റ് നൽകി രണ്ടു മെയിൻ ഡോറുകളോട് കൂടിയാണ് വുഡ് വൈറ്റ് കളർ തീമിൽ ബെഡ്‌റൂം വാർഡോബ്‌സ് നൽകിയിരിക്കുന്നത്.
ഗ്രേ വൈറ്റ് കളർ തീമിലാണ് മോഡുലാർ കിച്ചൻ ഒരുക്കിയത്