തിരുവനന്തപുരം ആറ്റിങ്ങൽ ഉള്ള സുരേഷ് എന്ന ക്ലയന്റിനായി ചെയ്ത ഇന്റീരിയർ വർക്ക്.
മിനിമൽ എലെമെന്റുകൾ നൽകി ചെയ്ത ടിവി യൂണിറ്റ് ഡിസൈൻ. ടിന്റഡ് (Tinted) ഗ്ലാസ് ഡോറുകളാണ് ടിവി കൺസോളിനു നൽകിയിരിക്കുന്നത്. യൂണിറ്റിന്റെ ഒരു സൈഡിൽ WPC ലൂവറുകളും നൽകി.
സ്റ്റോറേജ് സൗകര്യത്തോടു കൂടിയ വുഡൻ ഷെയിഡിലുള്ള പാർട്ടീഷൻ.
മനോഹരമായ ഹെഡ് ബോർഡും ഇരുവശത്തും സൈഡ് ടേബിളുകളുമുള്ള കസ്റ്റമൈസ് ചെയ്ത ബെഡ് കോട്ട്.
വൈറ്റ് ഷേഡ് ഫ്ലൂട്ടർ ടെക്സ്ചർ ലാമിനേറ്റ് ഷട്ടറുകളിലുമുള്ള 4 ഡോർ വാർഡ്രോബ്. രണ്ടു ഡോറുകൾക്കു നൽകിയിരിക്കുന്ന വുഡൻ ഷെഡ് വാർഡ്രോബിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
മറ്റൊരു മുറിയിൽ കസ്റ്റമൈസ് ചെയ്തു നിർമിച്ച വാർഡ്രോബ്. ഒരു വശത്തായി ഓപ്പൺ സ്റ്റോറേജുകൾ നൽകിയാണ് ഈ വാർഡ്രോബ് നിർമിച്ചിട്ടുള്ളത്.
വാർഡ്രോബിന്റെ ഒരു വശത്തായി ഒരു സ്റ്റഡി ടേബിളും അതിനു മുകളിലായി ഓപ്പൺ സ്റ്റോറേജുകളും നൽകി.
ഡൈനിങ് ഏരിയയിൽ രൂപകൽപ്പന ചെയ്ത വാഷ് ഏരിയയും ക്രോക്കറി യൂണിറ്റും വുഡൻ വൈറ്റ് ഷേഡിലാണ് ചെയ്തിരിക്കുന്നത്.
ക്രോക്കറി യൂണിറ്റ് ഷട്ടറുകൾ അലുമിനിയം ഫ്രെയിമോടുകൂടിയ ടിന്റഡ് ഗ്ലാസിലാണ് ഒരുക്കിയത്.
മറൈൻ പ്ലൈയിൽ വൈറ്റ്, ചെറി റെഡ് കളറിലുള്ള ലാമിനേഷൻ നൽകിയാണ് മോഡുലാർ കിച്ചൺ ഒരുക്കിയത്.
Tall യൂണിറ്റ് ഉൾപ്പെടയുള്ള എല്ലാ സ്റ്റോറേജ് സൗകര്യങ്ങളും കിച്ചണിൽ നല്കിയിട്ടുണ്ട്.