ക്ലയന്റിന്റെ ഇഷ്ട കളർ തീം ആയ വുഡ് - വൈറ്റ് കോമ്പിനേഷൻ ആണ് ഈ വീടിന്റെ മൊത്തം ഇന്റീരിയർ വർക്കിലും ഫോളോ ചെയ്തിരിക്കുന്നത്.
മുകളിലും താഴെയും ആവശ്യത്തിന് സ്റ്റോറേജ് സൗകര്യവും ഒരു വശത്ത് ഓപ്പൺ ഷെൽഫുകളും ഉൾപ്പെടുത്തിയാണ് ടിവി യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്.
വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ശ്രദ്ധിക്കുന്ന രീതിയിൽ ലിവിംഗിനും ഡൈനിംഗിനും ഇടയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത പാർട്ടീഷൻ മറ്റൊരു പ്രധാന ആകർഷണമാണ്.
മോഡുലാർ കിച്ചൺ, അതിനോട് ചേർന്നു വരുന്ന വർക്ക് ഏരിയ എന്നിവ സ്ഥല പരിമിധിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പരമാവധി സ്റ്റോറേജ് സൗകര്യം നൽകിയാണ് നിർമിച്ചിരിക്കുന്നത്.
ഒരു വശത്ത് ഓപ്പൺ ഷെൽഫുകളും മറുവശത്ത് ഡ്രസ്സിംഗ് ടേബിളും നൽകി ഒരുക്കിയ ഡബിൾ ഡോർ വാർഡ്രോബുകൾ ബെഡ്‌റൂമിനുള്ളിൽ പരമാവധി സൗകര്യം ഉറപ്പാക്കുന്നു.
ഡ്രസ്സിംഗ് ടേബിൾ, മുകളിൽ സ്റ്റോവറേജ് സൗകര്യത്തോട് കൂടിയ സ്റ്റഡി ഏരിയ എന്നിവയും കിടപ്പുമുറിയിൽ ക്രമീകരിച്ചിരിക്കുന്നു.
ലളിതമായ രൂപകൽപ്പനയിൽ മതിയായ സ്റ്റോറേജോട് കൂടിയ മറ്റൊരു വർക്കിംഗ് ടേബിൾ.
വുഡ് പാറ്റേൺ ഫോളോ ചെയ്തുകൊണ്ടു തന്നെ മനോഹരമായ സൈഡ് ടേബിളും ബെഡിനു സമീപം ക്രമീകരിച്ചിരിക്കുന്നു.