തിരുവനന്തപുരം കഴക്കൂട്ടത്തു ചന്തവിളക്കു സമീപം 3.75 സെന്റിൽ പൂർത്തിയാക്കിയ 1400 സ്‌ക്വ. ഫീറ്റ് വീട് വില്പനയ്ക്ക്.
പ്രധാന വാതിൽ പ്ലാവിലാണ് നിർമിച്ചിരിക്കുന്നത്. ആഞ്ഞിലി, മഹാഗണി എന്നിവയാണ് മറ്റു ജനലുകൾക്കും വാതിലുകൾക്കും ഉപയോഗിച്ചിരിക്കുന്നത്.
രണ്ടു കാറുകൾക്കും ഒന്നിൽ കൂടുതൽ ടു വീലറുകളും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തോടു കൂടിയ കാർ പോർച്ചാണ് ഈ വീടിനു നൽകിയിട്ടുള്ളത്.
തേക്ക്, അക്കേഷ്യ എന്നിവ ഉപയോഗിച്ച് ചെയ്തിരിക്കുന്ന സ്റ്റെയർ, ടി വി യൂണിറ്റ് എന്നിവ ലിവിങ് റൂമിലുള്ള പ്രധാന ആകർഷണമാണ്
പ്ലോട്ടിൽ തന്നെയുള്ള കിണർ ആണ് ഇപ്പോൾ ജല ലഭ്യതക്കായി ഒരുക്കിയിരിക്കുന്നത്.
പേസ്റ്റൽ ഗ്രീൻ കളർ തീമിൽ മറൈൻ പ്ലൈവുഡ്, ലാമിനേഷൻ കോമ്പിനേഷനിലാണ് മോഡുലാർ കിച്ചൻ ഒരുക്കിയിരിക്കുന്നത്.
CERA , RAK എന്നീ ബ്രാൻഡുകളുടെ സാനിറ്ററി ഫിറ്റിങ്ങുകളാണ് ബാത്റൂമുകളിൽ നൽകിയിരിക്കുന്നത്.