റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
ബാംഗ്ലൂർ സ്റ്റോൺ ലാൻഡ്സ്കേപിങ് പ്രോജെക്ട്; 900 സ്ക്വ. ഫീറ്റ്
Published on: August 2025

പോത്തൻകോട് ചേങ്കോട്ടുകോണത്തിന് സമീപം 900 സ്ക്വ. ഫീറ്റിൽ പൂർത്തിയാക്കിയ ലാൻഡ്സ്കേപിങ് വർക്ക്. വീട് ഡിസൈൻ ചെയ്ത ആർക്കിടെക്ട് ടീമിന്റെ നേതൃത്വത്തിലാണ് ലാൻഡ്കേപിങ് ഡിസൈനും തയാറാക്കിയിട്ടുള്ളത്.

50 MM ന്റെ 1x2 ft, 2x4 ft അളവുകളിലുള്ള ബാംഗ്ലൂർ സ്റ്റോണുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇടയിലായി ഭംഗിക്ക് ആർട്ടിഫിഷ്യൽ ഗ്രാസും പിടിപ്പിച്ചിട്ടുണ്ട്.

മുറ്റത്തിന് പുറമേ വീടിന്റെ ഇരു വശങ്ങളിലും നടപ്പാതയ്ക്കും ബാംഗ്ലൂർ സ്റ്റോൺ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

മെക്സിക്കൻ ഗ്രാസിലൊരുക്കിയ ലോൺ ഏരിയയും കലാത്തിയ ചെടികളുടെയും പെബിൾ സ്റ്റോണുകളുടെയും ഭംഗിയും ലാൻഡ്സ്കേപ്പിങ്ങിന്റെ ആകർഷണങ്ങളാണ്.